കൊച്ചി: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി നിർദ്ദേശിച്ചു. ഉത്തരവിൽ രണ്ടാഴ്ചയ്ക്കുള്ളില്‍ താക്കോല്‍ കൈമാറാനാണ് പറയുന്നത്. ഹൈക്കോടതി മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളി ഓഗസ്റ്റ് മാസം 17ന് ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.
എന്നാല്‍ യാക്കോബായ സഭ വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചു. യാക്കോബായ സഭയുടെ വാദം, തങ്ങള്‍ പരമ്പരാഗതമായി ആരാധന നടത്തിയിരുന്ന ദേവാലയമാണിതെന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക