ജമ്മു കാശ്മീർ: പാക് സൈനികന്റെ ഖബറിടം പരിപാലിച്ച് മാതൃകയായി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ സ്ഥിതി ചെയ്തിരുന്ന പാകിസ്താനി ഓഫിസർ മേജർ മുഹമ്മദ് ഷാബിർ ഖാന്റെ ഖബറിടത്തിലാണ് ഇന്ത്യയൻ സൈന്യം അറ്റുകുറ്റ പണികളെല്ലാം നടത്തിയത്.
വിജയ് സേതുപതി നാടിന് തന്നെ അപമാനം; താരത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു
ചിനാർ കോപ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ചിത്രസഹിതം ഈ വാർത്ത വന്നിരിക്കുന്നത്. 1972 മെയ് 5നാണ് നൗഗം സെക്ടറിൽ വച്ച് പാക് സൈനികൻ മരിക്കുന്നത്.
‘ഒരു മരിച്ച സൈനികൻ, അതേത് രാജ്യത്തിന്റെ ആയിക്കൊള്ളട്ടെ, മരണശേഷം ബഹുമാനവും ആദരവും അർഹിക്കുന്നു’ എന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക