അധികൃതരില്‍നിന്നുള്ള ആധികാരിക വിവരങ്ങള്‍ക്ക് വിരുദ്ധമായ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ നിരോധിക്കുമെന്ന് യൂട്യൂബ്. ഇതിനോടകം തന്നെ ചില വിഡിയോകൾ യൂട്യൂബ് നീക്കികഴിഞ്ഞു
വരികൾ ഓർമയില്ലെങ്കിൽ മൂളിയാൽ മതി; പാട്ട് ഏതാണെന്ന് ഗൂഗിൾ പറയും
ജനങ്ങളെ കൊല്ലുമെന്നും വന്ധ്യതയ്ക്ക് ഇടയാക്കുമെന്നും കുത്തിവെപ്പിനൊപ്പം മനുഷ്യരില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കുമെന്നുമെല്ലാമുള്ള വ്യാജ പ്രചരണങ്ങള്‍, അംഗീകാരമില്ലാത്ത ചികിത്സാ രീതികള്‍, ചികിത്സ തേടുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കല്, ഏകാന്തവാസം, സാമൂഹ്യ അകലം ഉള്‍പ്പടെയുള്ള ആരോഗ്യഅധികൃതരുടെ നിര്‍ദേശങ്ങളെ പരസ്യമായി ലംഘിക്കല്‍ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
എല്ലാവര്ക്കും എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ലഭ്യമാക്കാനൊരുങ്ങി സൂം ആപ്പ്
കൊറോണ വ്യാപനത്തെ ശാശ്വതമായി തടയാന്‍ വാക്സിൻ കണ്ടെത്തുമെന്ന് എല്ലാവരും പ്രതീക്ഷിക്കുകയും അതിനായി ആരോഗ്യ പ്രവര്‍ത്തകരും ഗവേഷകരും മരുന്ന് നിര്‍മാതാക്കളും വിവിധ ചികിത്സാ രീതികള്‍ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉൾകൊണ്ടുകൊണ്ടാണ് യൂട്യൂബിന്റെ ഈ പ്രവർത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക