സാംസങ് ഗാലക്സി ഫിറ്റ് 2 ഫിറ്റ്നെസ് ട്രാക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ടെക് ഭീമന്റെ ലൈഫ് അൺസ്റ്റോപ്പബിൾ വെർച്വൽ ഇവന്റിൽ ഈ മാസം ആദ്യം പുറത്തിറക്കിയ ഗാലക്സി ഫിറ്റ് 2, അമോലെഡ് ഡിസ്പ്ലേ, ഒരൊറ്റ ചാർജിൽ 15 ദിവസം വരെ ബാറ്ററി ലൈഫ്, കൂടാതെ നിരവധി വർക്ക് ഔട്ട് മോഡുകൾ എന്നിവ ഉൾക്കൊള്ളുന്നു.
ഇന്: സ്മാർട് ഫോൺ വിപണിയിലേക്ക് മൈക്രോമാക്സിന്റെ തിരിച്ചുവരവ്
കൊറോണ പ്രതിരോധം എന്ന നിലയിൽ കൈകൾ വൃത്തിയാക്കാൻ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുന്ന ഒരു ഹാൻഡ് വാഷ് ഫീച്ചർ ഇതിലുണ്ട്. സാംസങ് ഗാലക്സി ഫിറ്റ് 2 ന് ഇന്ത്യയിൽ 3,999 രൂപയാണ് വില. കറുപ്പ്, സ്കാർലറ്റ് നിറങ്ങളിൽ ഇവ ലഭ്യമാണ്. ഇത് ആമസോൺ, സാംസങ്.കോം എന്നിവ വഴി വാങ്ങാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക