സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഉപയോഗിക്കുന്ന പ്രകൃതിദത്ത സൗന്ദര്യവർധക വസ്തുവാണ് മഞ്ഞൾ. പല ആയുർവേദ ഉൽപന്നങ്ങളിലെയും പ്രധാന ചേരുവ. മഞ്ഞളിന് സൗന്ദര്യ സംരക്ഷണം മുതൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്
1. ചർമരോഗങ്ങളെ അകറ്റും പ്രതിരോധ ശക്തി കൂട്ടും- മഞ്ഞളിലടങ്ങിയിരിക്കുന്ന കർമുമിൻ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയും ശിരോചർമത്തിലും ചർമത്തിലുമുണ്ടാകുന്ന പലവിധ ത്വക് രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. പലതരം അലർജികൾ, പൊള്ളൽപാടുകൾ ഇവയെയും ചെറുക്കും
2. ചെറുചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞൾ കലർത്തി നിത്യവും കുടിച്ചാൽ കഫക്കെട്ട് മാറും
3. ചർമത്തിലെ മുറിവുകളെ വളരെ വേഗം ഭേദമാക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്
4. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ അകറ്റും
5. ചർമ്മത്തിലെ ചുളിവുകൾ, പാടുകൾ എന്നിവയെ അകറ്റുകയും ചർമത്തിലെ കൊളാജിന്റെ അളവിനെ നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു
6. ചർമത്തിലെ ജലാംശം നിലനിർത്താനുള്ള കഴിവും മഞ്ഞളിനുണ്ട്.
7. അൾട്രാവയലറ്റ് രശ്മികളിൽനിന്നുണ്ടാകുന്ന പൊള്ളലിനെ ശമിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക