കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന, നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘മിസ് ഇന്ത്യ’. കീര്‍ത്തിയുടെ ഇരുപതാമത്തെ ചിത്രമാണിത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. പുറത്തിറങ്ങിയത് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ്. മഹേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.
‘അണ്‍ലോക്ക്’; മമ്തയും ചെമ്പനും ഒന്നിക്കുന്നു
മഹാനടിക്ക് ശേഷം കീര്‍ത്തി സുരേഷ് മറ്റൊരു ശക്തമായ കഥാപാത്രത്തെയായിരിക്കും ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. ചിത്രത്തിന് സംഗീതം നല്‍കുന്നത് തമന് ആണ്. കീര്‍ത്തിയുടെ മാതാപിതാക്കളായി നരേഷും, നാദിയയും ചിത്രത്തില്‍ അഭിനയിക്കും. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. കോവിഡ് കാരണം റിലീസ് താമസിച്ച ചിത്രം ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക