തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ വിഷയത്തെ പരിഹസിച്ച് ബിജെപി നേതാവ് എംടി രമേശ് രംഗത്ത്.
പുതുപ്പള്ളി വാഹനാപകടം; കാറിലുണ്ടായിരുന്ന പത്ത് വയസ്സുകാരനും മരിച്ചു, മരണം നാലായി
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് എം.ടി രമേശ് ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും അവഗണന നേരിടാൻ താല്പര്യമില്ല; മലയാള സിനിമയിൽ ഇനി പാടില്ല : വിജയ് യേശുദാസ്
എം. ശിവശങ്കറിന്റെ ആശുപത്രി വാസം സര്‍ക്കാര്‍ മെനഞ്ഞ തിരക്കഥയാണെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ സംബന്ധിച്ചെടുത്തോളം അദ്ദേഹത്തിലേക്ക് അന്വേഷണം എത്തുന്നു എന്നത് അതിന്റെ തൊട്ടുമുകളിലുള്ള ആളിലേക്കും അന്വേഷണം എത്തും എന്നതിന്റെ സൂചന മാത്രം ആണ്. അതുകൊണ്ട് ഇനി ആര്‍ക്കൊക്കെ നെഞ്ച് വേദന വരുമെന്ന് കാത്തിരുന്നു കാണണമെന്നും എം.ടി രമേശ് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക