ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി രണ്ട് ദിവസത്തെ മണ്ഡലം സന്ദര്‍ശനത്തിനായി വയനാട്ടിലെത്തുമെന്ന് റിപ്പോർട്ട്. ഒക്ടോബര്‍ 19ന് സന്ദര്‍ശനം ആരംഭിക്കുമെന്നാണ് സൂചന. രാഹുല്‍, ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ വിജയത്തിനായി പ്രചരണത്തിന് എത്തുന്നുണ്ട്. വയനാട് സന്ദര്‍ശനം ഇതിനോടൊപ്പമാകും. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം, മൂന്നു ഘട്ടങ്ങളായി നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പര്യടനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക