പ്രളയാനന്തര കേരള പുനർനിർമ്മാണത്തിനായി ലോകബാങ്ക് വാഗ്ദാനം ചെയ്ത വായ്പ കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങി. ലോകബാങ്ക് വാഗ്ദാനം ചെയ്ത 1750 കോടി രൂപയുടെ വായ്പയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങിയത്. റീബില്‍ഡ് കേരള ഡവലപ്മെന്റ് പ്രോഗ്രാമിന് ലോകബാങ്ക് ഡിപി ലോണ്‍ ആയി 3500 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 1750 കോടി രൂപ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലഭിച്ചു. രണ്ടാം ഗഡു 1750 കോടി രൂപ കഴിഞ്ഞ മാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
ആലുവ പൊലിസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്ജെന്റര് യുവതി ആത്മഹത്യാശ്രമം
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകബാങ്കില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വായ്പയെടുക്കുന്നതിനാലാണ് സംസ്ഥാനങ്ങള്‍ ഡവലപ്മെന്റ് പോളിസി ലോണ്‍ (ഡിപിഎല്‍) എടുക്കുന്നത് തടഞ്ഞത്. ഇതോടെ, ലോക ബാങ്കില്‍ നിന്ന് പ്രോഗ്രാം ഫോര്‍ റിസല്‍റ്റ്സ് (പിഫോര്‍ആര്‍) ആയി വായ്പ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
കൊവിഡില്‍ ജോലി നഷ്ടപ്പെട്ട വിദേശികള്‍ക്ക് ആശ്വസിക്കാം; അവസരങ്ങളുമായി ഗള്‍ഫ് രാജ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക