ഇനി വിഷമിക്കേണ്ട, ചർമത്തിന്റെ ഓജസ്സും തേജസ്സും വെറും തണുത്ത വെള്ളമുപയോഗിച്ച് വീണ്ടെടുക്കാം. രാവിലെ ഉണരുമ്പോൾ മുഖം വീർത്ത് ഇരിക്കാൻ കാരണം സമ്മർദ്ദം, ഉറക്കക്കുറവ്, അലർജി ഇവയിലേതെങ്കിലുമാണ്. എന്നാൽ മുഖത്ത് ഒരു തിളക്കം നിലനിർത്താൻ ഉണർന്നാലുടൻ നല്ല തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകണം.
1. തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാൽ ചർമത്തിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ നീക്കം ചെയ്യാം
2. ചർമത്തെ കൂടുതൽ ചെറുപ്പമാക്കും
3. ചർമത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചർമം സുന്ദരമാവുകയും ചെയ്യും
4. ഡൾ ആയിരിക്കുന്ന ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ തണുത്ത വെള്ളത്തിനു കഴിയും
5. ചർമത്തിന് ഊർജം നൽകാനും കൂടുതൽ തേജസ്സു നൽകാനും തണുത്ത വെള്ളം മികച്ചതാണ്
6. തണുത്ത വെള്ളം രക്തയോട്ടം കൂട്ടാൻ സഹായിക്കും
7. ചർമസുഷിരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ അകറ്റാം
8. ചർമസുഷിരങ്ങൾ തുറന്നു വരുകയും മാലിന്യങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു
9. മുഖം തണുത്ത വെള്ളത്തിൽ കഴുകിയാൽ സൂര്യതാപമേറ്റുള്ള ബുദ്ധിമുട്ടുകൾ മാറും
പ്രതികരിക്കാൻ ഇവിടെ എഴുതുക