കണ്ണൂർ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയില്‍ ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി എഡും ഉള്ളവര്‍ക്കും അധ്യാപന പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഒക്ടോബര്‍ 19ന് വൈകിട്ട് അഞ്ച് മണിക്കകം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപ്ലോഡ് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ www.iihtkannur.ac.in എന്ന വെബ്സൈറ്റിലോ 04972739322, 2835390 എന്നീ നമ്പറുകളിലോ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക