സോണിയുടെ ഗെയിമിങ് കണ്‍സോളായ പ്ലേസ്റ്റേഷന്‍ 5ന്റെ ഇന്ത്യയിലെ വില വിവരങ്ങള്‍ പുറത്തുവിട്ടു. 49,990 രൂപയാണ് പ്ലേ സ്റ്റേഷന് 5ന് വില. അതേസമയം പ്ലേ സ്റ്റേഷന് 5 ഡിജിറ്റള്‍ എഡിഷന് 39,990 രൂപയാണ് വില. ഈ രണ്ട് കണ്‍സോളുകള്‍ക്കും പുതിയ തലമുറ ഡ്യുവല്‍ സെന്‍സ് വയര്‍ലെസ് കണ്ട്രോളറുകളുണ്ട്.
സാംസങ് ഗാലക്സി ഫിറ്റ് 2 ഫിറ്റ്നെസ് ട്രാക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു
ഇതിനോടകം ഇന്ത്യയില്‍ വില്പന ആരംഭിച്ചിരിക്കുന്ന മൈക്രോസോഫ്റ്റ് എക്സ് ബോക്സ് സീരിസ് എക്സിനും 49,990 രൂപയാണ് വില. എന്നാല്‍ എക്സ് ബോക്സ് സീരീസ് എസിന് 34990 രൂപയെ വില വരുന്നുള്ളു. എക്സ് ബോക്സ് സീരീസ് എസിന് വില. നവംബര്‍ 10 മുതല്‍ എക്സ് ബോക്സ് സീരീസ് എക്സും, സീരീസ് എസും വില്പന ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക