മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ് ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ നരസിംഹം. മീശ പിരിച്ച ലാലിന്റെ സൂപ്പര്‍ ഡയലോഗുകളും ഗസ്റ്റ് റോളിലെത്തിയ മമ്മൂട്ടിയും അങ്ങിനെ..ശരിക്കും ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ചേരുവകള്‍ ചേര്‍ന്നതായിരുന്നു ചിത്രം.
പ്രതികാരമൊക്കെ വീട്ടി നായിക ഐശ്വര്യയെയും കൊണ്ട് വണ്ടിയില്‍ പോകുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് നരസിംഹവുമായി ബന്ധപ്പെട്ട വേറൊരു വീഡിയോയാണ്. നരസിംഹത്തിന്റെ ഡിലീറ്റഡ് ക്ലൈമാക്സ് എന്ന പേരില്‍ വൈറലാകുന്ന ഈ വീഡിയോ പൊട്ടിച്ചിരിപ്പിക്കുന്നു.അക്ഷയ് സോഡാബോട്ടില്‍ എന്ന പേരിലുള്ള യുട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
‘ആ രംഗങ്ങൾ 2014 ൽ തന്നെ നീക്കിയിരുന്നു, പെൺകുട്ടി രേഖാമൂലം എഴുതി നൽകി’: പൊലീസ്
ഇന്ദുചൂഡനും അനുരാധയും ഒരുമിച്ച് വാഹനത്തില്‍ പോകുമ്പോള്‍ വാഹനത്തില്‍ നിന്നും ചില പച്ചക്കറികള്‍ നിലത്തു വീണു. ചിത്രീകരണത്തിനിടെ സ്വാഭാവികമായി സംഭവിച്ചതാണ് ഇതെങ്കിലും ഈ രംഗത്തിന് മാറ്റം വരുത്തിയിരുന്നില്ല.
ഈ രംഗത്തിനു ശേഷം നടന്ന മറ്റൊരു രംഗമാണ് ഇപ്പോള്‍ എഡിറ്റിങ്ങിലൂടെ ചില വിരുതന്മാര് സൃഷ്ടിച്ചിരിക്കുന്നത്. വാഹനത്തില്‍ നിന്നും നിലത്തുവീണ പച്ചക്കറികള്‍ രണ്ട് യുവാക്കള്‍ ചേര്‍ന്ന് എടുക്കുന്നതാണ് ഈ വീഡിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക