സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ കൃത്യമായി നടക്കുന്നുണ്ട്. ബോധപൂർവ്വം പരിശോധനകൾ നടത്തുന്നതിൽ കുറവ് വരുത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ കുറയുകയാണെന്ന ആരോപണത്തിന് ആരോഗ്യമന്ത്രി മറുപടി നൽകി. ആവശ്യകതയ്ക്കനുസരിച്ചാണ് പരിശോധനകൾ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
രണ്ടാം തവണയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി, ജസീന്ത ആര്ഡന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
കഴിഞ്ഞ ദിവസം 58,404 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.06 ശതമാനമാണ്. സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്ക് കഴിഞ്ഞ ദിവസം 17 ശതമാനത്തിന് മുകളിലായിരുന്നു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ ജില്ലകളിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം. 22 മരണങ്ങള് കൂടി സര്‍ക്കാര്‍ കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 1161 ആയിട്ടുണ്ട്. 8410 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായി ആശുപത്രിയിൽ നിന്ന് മടങ്ങാനിരിക്കുന്നത്.
രണ്ടുലക്ഷം യൂണിറ്റ് പിന്നിട്ട് ഹ്യുണ്ടായ് ക്രെറ്റയുടെ ഇന്ത്യൻ കയറ്റുമതി
പ്രതികരിക്കാൻ ഇവിടെ എഴുതുക