കറികളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഉള്ളി. എന്നാൽ ഈ ഉള്ളിയുടെ നീരിൽ പല ഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. തലമുടി നന്നായി വളരാൻ ഉള്ളി സഹായിക്കും. മുടി വളർച്ചയ്ക്കും ചർമ സംരക്ഷണത്തിനും ഉള്ളി മികച്ചതാണ്. കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിലുണ്ട്. ഇത് തലയോട്ടിയിലെയും മുഖത്തെയും ചർമകോശങ്ങളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഇത് ചർമത്തിലുണ്ടാകുന്ന അണുബാധകളെയും മറ്റു ചർമപ്രശ്നങ്ങളെയും അകറ്റുന്നു. മുടി നന്നായി വളരാൻ സഹായിക്കുന്നതിനൊപ്പം മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിനായി ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെ തന്നെ മുടിയിൽ പുരട്ടാം. പക്ഷേ ചർമത്തിൽ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധവേണം. ഉള്ളിനീരിനൊപ്പം നാരങ്ങ, തൈര് ഇവയിലേതെങ്കിലും കലർത്തിയ ശേഷമേ ചർമത്തിൽ പുരട്ടാവൂ.
ഇനി ഉള്ളിനീരിന്റെ മറ്റ് ഗുണങ്ങൾ നോക്കാം
1. അൾട്രാ വയലറ്റ് രശ്മിയിൽനിന്ന് സംരക്ഷിക്കും
2. ചർമത്തെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്
3. ചർമത്തിന് ഹാനികരമാകുന്ന വിഷവസ്തുക്കളിൽ നിന്നെല്ലാം സംരക്ഷിക്കും
4. ചർമത്തെ അണുബാധയിൽ നിന്നു സംരക്ഷിക്കും
5. ഉള്ളിനീരിൽ നാരങ്ങനീരോ തൈരോ കലർത്തിയ മിശ്രിതം നേരിട്ടു ചർമത്തിൽ പുരട്ടാം.
6. ചർമത്തിന് ചെറുപ്പം തോന്നാൻ സഹായിക്കും
7. ചർമത്തെ പലവിധ അലർജികളിൽനിന്നും സംരക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക