ജോ ബൈഡൻ, അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ വ്യക്തിയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് തികച്ചും ലളിതമാണെന്നും താന്‍ വിജയിച്ചാല്‍ അമേരിക്കയുടെ വിജയവുമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. നവംബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ്. ‘ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും.’ ട്രംപ് പറഞ്ഞു.
പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു
ഏറ്റവും അയോഗ്യനായ എതിര്‍സ്ഥാനാര്‍ഥിയോടാണ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതെന്നും ഇത്തരത്തിലൊരു വ്യക്തിയോട് പരാജയപ്പെടുന്നതിനെ കുറിച്ച് തനിക്കൊരിക്കലും ചിന്തിക്കാനാവില്ലെന്നും ട്രംപ് പറയുകയുണ്ടായി. ബൈഡന് യോഗ്യനായിരുന്നുവെങ്കില്‍ താനിത്രയും സമ്മര്‍ദ്ദത്തിലാവേണ്ട ആവശ്യകത വരില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക