ലെവല്‍ക്രോസ് അടച്ചിടും
തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 233-ാം നമ്പര്‍ ലെവല്‍ക്രോസ് ഒക്ടോബര്‍ 21 ന് രാവിലെ എട്ട് മണി മുതല്‍ 22 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/3389/2020
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
പയ്യന്നൂര്‍ താലൂക്കിലെ പെരിങ്ങോം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുണ്ട്. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നവംബര്‍ 13 ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.
പി എന്‍ സി/3389/2020
ദര്‍ഘാസ്
ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ ആവശ്യത്തിലേക്കായി ടാക്സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 27 ന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
വൈദ്യുതി മുടങ്ങും
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആശാരിക്കുന്ന്, വോഡഫോണ്‍ കോട്ടൂര്‍, കേളപ്പന്മുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 20 ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ രണ്ട് മണി വരെയും റിലയന്‍സ് കാടാച്ചിറ, കാടാച്ചിറ ഹൈസ്കൂള്‍, അഡൂര്‍ വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ 10.30 വരെയും വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റീച്ച്, മല്ലര്‍ അറത്തി പറമ്പ, ഏഴിലോട് സോമില്‍, ബീവി വുഡ്, പട്ടേരിച്ചാല്‍ റോഡ്, ആയിഷ വുഡ് , പുറച്ചേരി കോളനി, പുറേച്ചേരി വായന ശാല, പുറേച്ചേരി കോട്ട എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 20 ചൊവ്വാഴ്ച രാവിലൈ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബമ്മണാച്ചേരി, ഇല്ലംമുക്ക്, വള്ളിയോട്ട്, കിഴക്കെ പറമ്പ്, ജാതിക്കാട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 20 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വെദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വയക്കര, മോളൂര്‍, ബാലന്‍കരി, മൈക്കിള്‍ഗിരി, അടുവാപ്പുറംവയല് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 20 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വെദ്യുതി മുടങ്ങും.
ദര്‍ഘാസ്
ചാലാട് ടിxഡി പോളിനേഷന് യൂണിറ്റില്‍ വിവിധ നടീല്‍ വസ്തുക്കളുടെ ഉല്പാദനത്തിനായി ഉണങ്ങിയ ചാണകം വിതരണം ചെയ്യാന്‍ താല്പര്യമുള്ളവരില് നിന്നും ദര്‍ഘാസ് ക്ഷണിച്ചു. നവംബര്‍ രണ്ടിന് ഉച്ചക്ക് 11 മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0490 2486220.
പി എന്‍ സി/3389/2020
ഗതാഗതം നിരോധിച്ചു
എരഞ്ഞോളിപ്പാലം – കുഴിപ്പങ്ങാട് റെയില്‍വേ സ്റ്റേഷന് റോഡില്‍ റെയില്‍വേ മേല്‍പ്പാലം മുതല്‍ ലോട്ടസ് മുക്ക് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ 21 മുതല്‍ 2021 ഫെബ്രുവരി 20 വരെ പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ സമീപത്തുള്ള മറ്റു റോഡ് വഴി കടന്ന് പോകണമെന്നും ഈ റോഡിലൂടെ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഗുഡ് ഷെഡ് റോഡ് വഴിയുള്ള ഒന്നാം പ്ലാറ്റഫോമിലേക്ക് പോകേണ്ടതാണെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക