സംസ്ഥാനത്ത് ഇനിയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗവ്യാപനത്തെ നിയന്ത്രിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘മറ്റൊരു ലോക്ക് ഡൗണ്‍ അടിച്ചേല്‍പ്പിക്കാനോ നടപ്പാക്കാനോ നമുക്കാവില്ല. ലോക്ക് ഡൗണ്‍ മൂലം ഉണ്ടാവുന്ന രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതം ഉണ്ട്. ഇക്കാര്യത്തില്‍ നാം എല്ലാവരും ഒന്നിച്ചു നിന്നു ശ്രമിക്കേണ്ടതാണ്’, ഇതിനാണ് നാം പരമപ്രാധാന്യം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രേക്ക് ദ ചെയിന്‍ നാം നേരത്തെ തുടങ്ങിയതാണെന്നും അതിനിയും വ്യാപകമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിരോധത്തെ പിന്നോട്ടുവലിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന രോഗവ്യാപനത്തിന് കാരണന്നെും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കേരളത്തില്‍ നടന്ന സമരപരിപാടികള്‍ നാം കാണണമെന്നും സമരങ്ങളും അക്രമങ്ങളും ഉണ്ടാവുകയും ഡ്യൂട്ടിയില്‍ നില്ക്കുന്ന പൊലീസുകാരുമായി സമരക്കാര്‍ സംഘര്‍ഷമുണ്ടാക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക