സ്വര്‍ണക്കടത്ത് അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ശിവശങ്കര്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ശിവശങ്കറിനെയും രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ശിവശങ്കര്‍ ആദ്യം നെഞ്ച് വേദനയെന്നും ഇപ്പോള്‍ നടുവേദന എന്നും പറഞ്ഞു ആശുപത്രിയില്‍ കിടക്കുന്നത് അറസ്റ്റ് ഒഴിവാക്കാനാണെന്നും കേരള പിറവി ദിനത്തില്‍ സംസ്ഥാന വ്യാപകമായി യുഡിഎഫ് മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വാളയാര്‍ കേസ്; അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിക്ക് കളമശേരി മെഡിക്കല്‍ കോളജ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മെയില്‍ അയയ്ക്കുമെന്നും സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളി എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ ഓരോ ദിവസവും പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക