മുംബൈ: ഹൈഎന്‍ഡ് ഗെയിമിംഗിന് അനുയോജ്യമായ ഏറ്റവും മികച്ച ഹാര്ഡ്വെയര് കൊണ്ടുവരുന്ന ലെനോവോ ലെജിയന്‍ 5ഐ ലാപ്ടോപ്പ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വമ്പിച്ച ഡിസ്കൗണ്ടിൽ ലഭ്യം. ഈ പിസിയില്‍ ഹാലോ, പബ്ജി, ഫോര്‍സ ഹൊറൈസണ്‍ 4 പോലുള്ള ഗെയിമുകള്‍ കളിക്കാന്‍ കഴിയും.
അവിറ്റ ലിബർ വി 14 ലാപ്ടോപ്പ് ഇന്ത്യയിൽ പുറത്തിറക്കി
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്ക് കീഴില്‍ ലെജിയന്‍ 5ഐ ലാപ്ടോപ്പ് ലെനോവോ ആമസോണില്‍ 83,990 രൂപയ്ക്ക് വില്‍ക്കുന്നു. ലാപ്ടോപ്പിന്റെ എംആര്‍പി 1,33,090 രൂപയാണ്. ഇതില്‍ നിന്ന് ഏകദേശം 49,100 രൂപയാണ് ഇപ്പോള്‍ നേരിട്ടുള്ള ഡിസ്ക്കൗണ്ട്. നിങ്ങള്‍ ഒരു എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ 1,750 രൂപ കിഴിവ് ലഭിക്കും.
വൈ-ഫൈ കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്ന വാക്വം ക്ലീനിംഗ് റോബോട്ടുകൾ ഇന്ത്യയിൽ
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡിനൊപ്പം നിങ്ങള്‍ ആമസോണ്‍ പേ ഉപയോഗിക്കുമ്പോള്‍ ഈ ലാപ്ടോപ്പില്‍ നിങ്ങള്‍ക്ക് 1,250 രൂപ അധിക ക്യാഷ്ബാക്ക് ലഭിക്കും. ഇതുവഴി വീണ്ടും 3,000 രൂപയാണ് നിങ്ങള്‍ സമ്പാദിക്കുന്നത്. ഇതോടെ ആകെ മൊത്തം 52,100 രൂപ ഡിസ്ക്കൗണ്ടായി. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റിനൊപ്പം 15.6 ഇഞ്ച് പിഎസ്പി ഡിസ്പ്ലേയാണ് ലെനോവോ ലെജിയന്‍ 5ഐ. 16 ജിബി റാം, 256 ജിബി എസ്എസ്ഡി, 1 ടിബി എച്ച്ഡിഡി എന്നിവയുമായി ചേര്‍ത്ത പത്താം തലമുറ ഇന്റല്‍ കോര്‍ ഐ 7 പ്രോസസറാണ് ഇതിന്റെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക