തെലുങ്ക് സൂപ്പർതാരം രവിതേജ നായകനായെത്തുന്ന പുതിയ ചിത്രമാണ് കില്ലാടി. രമേശ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കില്ലാടിയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ‘അഭിനയത്രി ടു’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധേയയായ ഡിംപിളും മീനാക്ഷി ചൗധരിയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. പെൻ സ്റ്റുഡിയോസ് ആൻഡ് എ സ്റ്റുഡിയോസിന്റെ ബാനറിൽ സത്യനാരായണ കോനേരു നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബറിൽ ആരംഭിക്കും.
സിനിമയുടെ മറ്റൊരു പ്രത്യേകത മലയാളത്തിന്റെ പ്രിയ ക്യാമറാമാൻ സുജിത് വാസുദേവാണ് കില്ലാടിയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. രാം ലക്ഷ്മൺ കൂട്ടുകെട്ടാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക