തൃശൂരില്‍ ചന്ദനം കടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിലായി. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനം കയറ്റിയ ലോറി സഹിതം പിടികൂടിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഘം പിടിയിലായത്. പാലക്കാട് സ്വദേശികളാണ് ഇവർ.
വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട സംഘം വാഹനവുമായി കടന്ന് കളയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പാലക്കാട് സ്വദേശി മുഹമ്മദ് അസ്ക്കര്‍ വനം വകുപ്പിന്റെ പിടിയിലായി. ഒപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര് ഓടി രക്ഷപ്പെട്ടെങ്കിലും വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലില്‍ ഇവരും വനം വകുപ്പിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് ലോബിയാണ് സംഭവത്തിന് പിന്നിൽ എന്നാണ് വനം വകുപ്പ് നല്കുന്ന സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
വനിതാഗൃഹനാഥയുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം; ഇപ്പോള്‍ അപേക്ഷിക്കാം,വിശദാംശങ്ങള്‍ ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക