ആരോഗ്യസംരക്ഷണത്തില്‍ ചര്‍മ്മസംരക്ഷണം പ്രധാനമാണ് . ചര്‍മ്മത്തിന്റെ ആരോഗ്യം പരിഗണിച്ച് രാസവസ്തുക്കള്‍ അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ചര്‍മ്മസംരക്ഷണത്തിനായി എപ്പോഴും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ശീലിക്കുക. അത്തരത്തില്‍ ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഓട്സിന് ചര്‍മ്മത്തെ മൃദുവാക്കാനുള്ള കഴിവുണ്ട്. ഇതിലെ വിറ്റാമിൻ സി ചർമ്മത്തിന് തിളക്കം നൽകുന്നു. ഓട്സ് ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
1. ചര്‍മ്മത്തിലെ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാന്‍ സഹായിക്കും. ഇതിനായി ഓട്സ് കൊണ്ടുള്ള സ്ക്രബ് ഉപയോഗിക്കാം
2. കുളിക്കാനുള്ള ചൂടുവെള്ളത്തിൽ ഒരു കപ്പ് ഓട്സ് ചേർത്താൽ അത് ചർമ്മ വരൾച്ചയിൽ നിന്ന് രക്ഷിക്കും.
3. ചര്‍മ്മത്തെ മൃദുവാക്കും
4. മുഖക്കുരുവിനെ പ്രതിരോധിക്കാൻ ഓട്സ് സഹായിക്കും
5. ചർമ്മത്തിൽ അധിക അളവിൽ ഉണ്ടാകുന്ന എണ്ണയെ വലിച്ചെടുത്ത് മുഖക്കുരുവിനെ തടഞ്ഞു നിർത്തും
6. മുഖത്തെ കറുത്ത പാടുകളെ നീക്കം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക