തിരുവനന്തപുരം: പേടിഎമ്മിലൂടെ 3500 രൂപ അക്കൗണ്ടില്‍ അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്യാനും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിലെത്തും. ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും ചൂണ്ടിക്കാട്ടി കേരള പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നിരവധി പേര്‍ക്കാണ് സന്ദേശം ലഭിച്ചത്. +91 7849821438 എന്ന നമ്ബറില്‍ നിന്നാണ് കൂടുതലായും സന്ദേശം ലഭിക്കുന്നത്. തിരിച്ച് വിളിക്കുമ്ബോള്‍ സ്വിച്ച് ഓഫാണ്. അറിയാത്ത ആരും പണമയക്കില്ലെന്ന ബോധം എല്ലാവര്ക്കും ഉണ്ടാവണമെന്ന് പോലീസ് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക