പ്രീ ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ ഐഫോൺ 12 വാങ്ങാനെത്തിയത് 20 ലക്ഷം പേർ. ഐഫോൺ ചരിത്രത്തിലെ റെക്കോർഡ് നേട്ടമാണിത്. ആദ്യ 24 മണിക്കൂറിനുള്ളിൽ ആപ്പിൾ 20 ലക്ഷം ഐഫോൺ 12 യൂണിറ്റുകൾ വിറ്റഴിച്ചതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു. ചൈനയിൽ 5 ജി ഹാൻഡ്സെറ്റിന്റെ ഡിമാൻഡും ലഭ്യതയും കാരണം ഐഫോൺ 12 പ്രോ പ്രതീക്ഷിച്ചതിലും മികച്ച വിൽപ്പനയാണ് നടത്തിയതെന്ന് കുവോ പറഞ്ഞു.
ഓപ്പോ എഫ് 17 പ്രോ സ്മാർട്ട് ഫോണുകളുടെ ദിവാലി എഡിഷനുകള്‍ ഇന്ത്യയിൽ
ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയുടെ പ്രീ ഓർഡറുകൾ കുത്തനെ കൂടിയതോടെ ആപ്പിൾ വിതരണക്കാരായ ഫോക്സ്കോണും പെഗാട്രോണും അസംബ്ലിങ് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വർധിച്ച ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നുണ്ട്. ഇവയുടെ പ്രീ-ഓർഡറുകൾ വെള്ളിയാഴ്ചയാണ് തുടങ്ങിയത്. ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്സ് എന്നിവ നവംബർ 6 മുതലാണ് പ്രീ ഓർഡർ തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക