പുതുതായി റിലീസ് ചെയ്യുന്ന സിനിമകളുടെ വ്യാജ പതിപ്പുകൾ പുറത്തിറക്കിയെന്ന അമസോൺ ഇന്റർനാഷണിലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ് റോക്കേഴ്സിനെ ഇന്റർനെറ്റിൽനിന്നും സ്ഥിരമായി നീക്കം ചെയ്തു. ഇതോടെ തമിഴ് റോക്കേഴ്സ് എന്ന പേരിലോ ഇതുമായി സമാനതകളുള്ള പേരുകളിലോ ഇന്റർനെറ്റിൽ ഇനി സൈറ്റുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.
വോഡഫോൺ ഐഡിയ നെറ്റ്വർക്കുകൾ മണിക്കൂറുകളോളം നിശ്ചലമായതിന്റെ കാരണം വ്യക്തമാക്കി കമ്പനി
തിങ്കളാഴ്ച വൈകുന്നേരം മുതലാണ് തമിഴ് റോക്കേഴ്സ് ഇന്റർനെറ്റിൽനിന്നും അപ്രത്യക്ഷമായത്. ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് ഫോര്‍ അസൈന്‍ഡ് നെയിം ആന്റ് നമ്പര്‍ ആണ് പരാതിയിൽ നടപടി എടുത്തത്. ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികൾ ആമസോൺ നൽകിയതായാണ് റിപ്പോർട്ട്.
ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാൽ ലൈവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവയുടെ വ്യാജ പതിപ്പുകൾ തമിഴ് റോക്കേഴ്സ് ഇന്റർനെറ്റിൽ എത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക