Home KERALA നടന്‍ സുരേഷ് ഗോപി നായകനായി എത്തുന്ന ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

നടന്‍ സുരേഷ് ഗോപി നായകനായി എത്തുന്ന ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

നടന്‍ സുരേഷ് ഗോപി നായകനായി എത്തുന്ന ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച്‌ കോടതിയെ സമീപിച്ചിരിക്കുന്നത് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രാഹാമാണ്.

തമിഴ് നടന്‍ കാര്‍ത്തിക്കിന് കുഞ്ഞു പിറന്നു; സന്തോഷം പങ്കുവെച്ച് താരം

കൂടാതെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച്‌ ഹൈക്കോടതി വ്യക്തമാക്കി. ഈ ചിത്രം സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രമാണ്. ജില്ലാ കോടതി നേരത്തെ ഈ സിനിമയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞമാസം കോടതി ചിത്രത്തിന് മേലുള്ള വിലക്ക് സ്ഥിരപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത്.

Also Read :   വ്യക്തി പരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ട്, മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കും; ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്