കണ്ണൂര്‍: കോഫീ ഹൗസ് ജീവനക്കാരനായ യുവാവ് ജോലിക്ക് പോകുന്നതിനിടെ ബൈക്കപകടത്തില്‍ മരിച്ചു. മരിച്ചത് കല്യാശേരി കോലത്ത് വയല്‍ സ്വദേശി വൈഷ്ണവ് (23) ആണ്. അപകടം നടന്നത് ബുധനാഴ്ച രാവിലെ ഏഴോടെ കണ്ണൂര്‍-തളിപ്പറന്പ് ദേശീയ പാതയില്‍ പള്ളിക്കുളത്തായിരുന്നു. കണ്ണൂര്‍ കാല്‍ടെക്സിലെ കോഫീ ഹൗസ് ജീവനക്കാരനാണ് വൈഷ്ണവ്. സിപിഎം കോലത്ത് വയല്‍ മനോജ് സ്ക്വയര്‍ ബ്രാഞ്ച് മെന്പര്, ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ബിഹാര്‍ സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക