രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അയർലൻഡ്. പ്രധാനമന്ത്രി മൈക്കിൾ മാർട്ടിനാണ് ഇക്കാര്യം അറിയിച്ചത്. ആറ് ആഴ്ചത്തേയ്ക്കാണ് ലോക്ക്ഡൗൺ. ഇതോടെ രണ്ടാമതും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമായി അയർലൻഡ്. ബുധനാഴ്ച ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും.
സ്കൂളുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാൻ അനുമതിയുണ്ട്. ബാറുകളും റെസ്റ്റോറന്റുകളിലും ടേക്ക്എവേ സംവിധാനമോ ഡെലിവറി സർവീസോ മാത്രമേ ഉണ്ടാകൂ.
അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായിരിക്കും യാത്രാനുമതി. വീടിന് അഞ്ചുകിലോമീറ്റർ ദൂരപരിധിയിൽ വ്യായാമത്തിന് പോകാനും അനുമതി നൽകിയിട്ടുണ്ട്.
എല്ലാവരോടും വീടുകളിൽ തന്നെ കഴിയാൻ അഭ്യർത്ഥിക്കുന്നതായും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക