കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി നൽകിയിരിക്കുകയാണ് ആമസോണ്‍. 2021 ജൂണ്‍ വരെയാണ് വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ജനുവരി എട്ട് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നായിരുന്നു നേരത്തെ ആമസോണ്‍ അറിയിച്ചത്. ഇതാണ് ജൂൺ വരെ നീട്ടിയിരിക്കുന്നത്.
കോവിഡ് വാക്സിനേഷന് ഇന്ത്യ 50,000 കോടി രൂപ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്
അതേസമയം, സാമൂഹിക അകലം പാലിക്കൽ , മാസ്ക് നിര്‍ബന്ധമാക്കല്‍, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം, താപനില പരിശോധന, അണു വിമുക്തമാക്കല്‍ എന്നിവയിലൂടെ ഓഫീസില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. യുഎസിലെ 19,000ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് ആമസോണ്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക