ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കുമ്മനം നിയമിക്കപ്പെട്ടത് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ്. കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്ജിക്ക് ഇതുസംബന്ധിച്ച കത്ത് നൽകി.
കുമ്മനത്തെ നാമനിർദേശം ചെയ്തത് നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരൻ നായരെ മാറ്റിയാണ്. സാംസ്കാരിക മന്ത്രാലയം ജില്ലാ ജഡ്ജിക്ക് നൽകിയ കത്തിൽ ഇക്കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ സമിതിയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതിനിധിയെ നിശ്ചയിച്ചിരുന്നു. കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണ സമിതിയിൽ ട്രസ്റ്റിന്റെ നോമിനി, മുഖ്യമന്ത്രി, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങളായി ഉണ്ടായിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക