കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ 11-ാംമത്തെ എൽഡിഎഫ് ഘടക കക്ഷിയാക്കിയ തീരുമാനത്തിന് അംഗീകാരം നൽകി. 38 വർഷത്തിന് ശേഷമാണ് കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിന്റെ ഭാഗമാകുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് യോഗത്തിൽ കൈക്കൊണ്ട തീരുമാനം എൽഡിഎഫ് കൺവീനർ എ. വിജയരാഘവനാണ് ഔദ്യോഗികമായി അറിയിച്ചത്. ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം മധ്യതിരുവിതാം കൂറിൽ വലിയ രാഷ്ട്രീയ ചലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക