40 എംഎം ഡൈനാമിക് ഡ്രൈവറുകളുമായി ഓവര്‍ ദി ഇയര്‍ രൂപകല്പനയിൽ നോക്കിയ എസന്‍ഷ്യല്‍ വയര്‍ലെസ് ഹെഡ്ഫോണുകള് പുറത്തിറക്കി. ഇന്‍ബില്‍റ്റ് ബാറ്ററിയുമായെത്തുന്ന ഹെഡ്സെറ്റില് ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിൽ യൂണിവേഴ്സല്‍ വോയ്സ് അസിസ്റ്റന്റ് പിന്തുണയുണ്ട്.
മേഡ് ഇന്‍ ഇന്ത്യ ബ്രൗസറുമായി റിലയന്‍സ് ജിയോ
സിരി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ പ്രവര്‍ത്തിപ്പിക്കാൻ സാധിക്കും. ജൂലായില്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച നോക്കിയ എസന്‍ഷ്യല്‍ ട്രൂ വയര്‍ലെസ് ഹെഡ്ഫോണുകളുടെ ഗ്ലോബല്‍ പതിപ്പാണ് ഇവ. യൂറോപ്യന്‍ വിപണിയില്‍ 59 യൂറോയാണ് (5156 രൂപ) നോക്കിയ എസന്‍ഷ്യല്‍ വയര്‍ലെസ് ഹെഡ്ഫോണിന് വില. നവംബര്‍ മുതല്‍ ആഗോള വിപണിയില്‍ ഇത് വില്പനയ്ക്കെത്തും.
ഇന്ത്യയില്‍ 5ജി നെറ്റ്വര്‍ക്ക് വിന്യസിക്കാന്‍ ജിയോയും ക്വാല്‍കോമും ഒരുങ്ങുന്നു
കറുപ്പ് നിറത്തിലുള്ള പതിപ്പ് മാത്രമാണ് ഈ ഹെഡ്ഫോണിനുള്ളത്. 20 ഹെര്‍ട്സ് മുതല്‍ 20,000 ഹെര്‍ട്സ് വരെ ഫ്രീക്വന്‍സി റെസ്പോണ്‍സ് റേഞ്ച് ഹെഡെസ്റ്റില്‍ ലഭിക്കും. 500 എംഎഎച്ച് ആണ് ഇതിന്റെ ബാറ്ററി. മൂന്ന് മണിക്കൂര്‍ കൊണ്ട് മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ 40 മണിക്കൂര്‍ നേരത്തേക്ക് വരെ ഇത് ഉപയോഗിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക