നെതര്‍ലാന്റ്: മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി നെതര്ലന്സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. ട്യൂബേറിയല്‍ സലൈവറി ഗ്ലാന്‍ഡ്സ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രോസ്ട്രേറ്റ് കാന്‍സര്‍ സംബന്ധിച്ച പഠനത്തിനിടെയാണ് നിർണായകമായ കണ്ടെത്തൽ.
ഇന്ത്യയില്‍ 5ജി നെറ്റ്വര്‍ക്ക് വിന്യസിക്കാന്‍ ജിയോയും ക്വാല്‍കോമും ഒരുങ്ങുന്നു
മൂക്കിന് പിന്നിലായി വളരെ സൂക്ഷ്മമായ ഉമിനീര് ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ 1.5 ഇഞ്ചോളം (3.9 സെന്റീമീറ്റര്‍) വലിപ്പമുള്ള പുതിയ സെറ്റ് ഗ്രന്ഥികളാണിത്.
അറുപത്തിയൊന്നുകാരന്റെ ജീവന് രക്ഷിക്കാൻ സഹായിച്ചത് ആപ്പിൾ വാച്ച്
മൂക്കിനും വായയ്ക്കും പിന്നിലായുള്ള തൊണ്ടയുടെ ഭാഗത്ത് ഈര്‍പ്പം നല്‍കാനുള്ള ഉമിനീര് ഉത്പാദിപ്പിക്കുകയാണ് ഇവ ചെയ്യുന്നതെന്നും കണ്ടെത്തി. 100 കാന്‍സര്‍ രോഗികളെ പരിശോധിച്ച ശേഷമാണ് പുതിയ അവയവത്തിന്റെ സാന്നിധ്യം ഉറപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക