മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് താരന്. ഇത് മൂലമുള്ള ചൊറിച്ചിലും തലമുടി കൊഴിച്ചിലും പലരിലും അസ്വസ്ഥത ഉണ്ടാക്കാം. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരന് അകറ്റാന്‍ ഇങ്ങനെ ചെയ്യാം
1. താരൻ നീക്കാനും കരുത്തുറ്റ തലമുടിക്കും നാരങ്ങയും തൈരും ചേർത്ത മിശ്രിതം ഫലപ്രദമാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ തൈരിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് കലർത്തുക. ശേഷം ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
2. നാല് ടീസ്പൂൺ ഒലീവ് എണ്ണയും അഞ്ച് തുള്ളി ടീ ട്രീ എണ്ണയും ചേർത്ത് യോജിപ്പിക്കുക. മുടിയുടെ നീളം അനുസരിച്ച് നിങ്ങൾക്ക് അളവ് ക്രമീകരിക്കാൻ കഴിയും. കുറഞ്ഞത് 20 മിനിറ്റ് നേരമെങ്കിലും ഇത് തലയിൽ മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
3. കറ്റാർവാഴ ജെൽ ആപ്പിൾ സിഡർ വിനാഗിരിയുമായി ചേർത്ത് കലർത്തുക. ശേഷം ഇതിലേക്ക് നാല് മുതൽ ആറ് ടീസ്പൂണ്‍ വെള്ളം ചേർക്കുക. ശേഷം ഇവ തലയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
4. ആര്യവേപ്പ് ഇലകൾ പൊടിച്ച് നാല് ടീസ്പൂൺ വെളിച്ചെണ്ണയുമായി സംയോജിപ്പിക്കുക. മുടിയുടെ നീളം അനുസരിച്ച് നിങ്ങൾക്ക് ഈ അളവുകൾ ക്രമീകരിക്കാൻ കഴിയും. മികച്ച ഫലത്തിനായി ഈ മിശ്രിതം ചെറുതായി ചൂടാക്കുക. ഇത് തലയിൽ പുരട്ടി 20 മിനിറ്റ് നേരം മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. താരന് അകറ്റാന്‍ മികച്ച വഴിയാണിത്.
5. ഒരു വാഴപ്പഴം നന്നായി ഉടച്ചെടുത്ത ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങാനീര്, രണ്ട് ടീസ്പൂണ്‍ തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് മുടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക