മുടി കൊഴിച്ചില്‍, മുടിയുടെ കട്ടി കുറഞ്ഞ് നേര്ത്തുവരുന്നത്, അറ്റം പിളരുന്നത് തുടങ്ങിയവ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നാം നേരിടുന്ന പ്രശ്നങ്ങളാണ്. ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ പരിധി വരെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.
1. മുടിയുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാൻ തീര്‍ച്ചയായും ഡയറ്റില്‍ സാല്‍മണ്‍ മത്സ്യം ഉള്‍പ്പെടുത്തണം. അതുപോലെ മത്തി, അയല പോലുള്ള മത്സ്യങ്ങളും മുടിയുടെ തിളക്കത്തിനും വളര്‍ച്ചയ്ക്കും സഹായകമാണ്
2. മുടിയുടെ അറ്റം പിളര്ന്നുപോകുന്നുണ്ടെങ്കിൽ നിര്‍ബന്ധമായും ഡയറ്റിൽ പച്ച ചീര ഉൾപ്പെടുത്തണം. ഇതിലടങ്ങിയിരിക്കുന്ന ബീറ്റ കെരാട്ടിന്‍, വിറ്റാമിന്‍-എ, വിറ്റാമിന്‍- സി, അയേണ്‍, ഫോളേറ്റ് എന്നിവയാണ് മുടിക്ക് ഗുണം ചെയ്യും
3. പേരക്ക കഴിക്കുന്നത് മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കും
4. മുടിയുടെ കട്ടി കുറയുന്നതാണ് പ്രശ്നമെങ്കില്‍ ഡയറ്റില്‍ ധാരാളമായി പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക
5. മുടിയുടെ ഡ്രൈനസ് മാറ്റണമെങ്കിൽ മധുരക്കിഴങ്ങ് കഴിക്കണം
6. രക്തയോട്ടം നല്ലത് പോലെ നടക്കാതിരിക്കുന്നത് മുടിയുടെ വളര്‍ച്ചയെ മോശമായി ബാധിക്കും. ഇതിന് പരിഹാരമായി ഡയറ്റില്‍ പതിവായി അല്പം കറുവാപ്പട്ട ഉള്‍പ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക