ന്യൂഡൽഹി: അടുത്ത വര്‍ഷം മുതല്‍ ജെഇഇ മെയിന്‍ പരീക്ഷ കൂടുതൽ പ്രാദേശിക ഭാഷകളിൽ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്റിയാല്. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജോയിന്റ് അഡ്മിഷന് ബോര്‍ഡ് ഈ തീരുമാനമെടുത്തതെന്നും രമേഷ് പൊഖ്റിയാല് കൂട്ടിച്ചേര്‍ത്തു.
രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സർക്കാർ; മോഡി വെറും കാഴ്ചക്കാരൻ : രാഹുൽ ഗാന്ധി
അടുത്ത വര്‍ഷം മുതല്‍ ജെഇഇ പരീക്ഷ കൂടുതല്‍ പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് ട്വീറ്റിലൂടെയാണ് പൊഖ്റിയാല് അറിയിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലാണ് ഇപ്പോള്‍ ജെഇഇ പരീക്ഷ നടത്തുന്നത്. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റായ നീറ്റ് പതിനൊന്ന് ഭാഷകളിലാണ് നടത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക