കിയ ഇന്ത്യയുടെ മൂന്നാമത്തെ മോഡലായ സോണറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ 50,000 ബുക്കിങ്ങ് സ്വന്തമാക്കിയിരിക്കുകയാണ്. ഓഗസ്റ്റ് 20-നാണ് കിയ സോണറ്റിന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചത്. ബുക്കുചെയ്ത വാഹനങ്ങളില്‍ 60 ശതമാനവും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളും, 1.2 ലിറ്റര്‍ പെട്രോള്‍ മോഡലുമാണ്. 40 ശതമാനം ആളുകള്‍ ഡീസല്‍ മോഡലാണ് ബുക്കുചെയ്തിരിക്കുന്നത്. ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി ആറ് വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്.
വസ്ത്ര നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തതയിലേക്ക്
ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഇന്റലിജെന്റ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്സ്മിഷന് ഓപ്ഷനുകളിലാണ് കിയ സോണറ്റ് നിരത്തുകളിലെത്തുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും, 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് 82 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും, 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക