സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രസർക്കാർ ആറായിരം കോടി രൂപ നൽകി. 16 സംസ്ഥാനങ്ങളിലേക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമാണ് കേന്ദ്രസർക്കാർ ആറായിരം കോടി രൂപ കടമെടുത്ത് കൈമാറിയത്. അസം, ബീഹാർ, ഗോവ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, ഉത്തരാഖണ്ഡ്, ദില്ലി, ജമ്മു കശ്മീർ, തമിഴ്നാട്, ത്രിപുര, ഉത്തർപ്രദേശ് എന്നിവയ്ക്കാണ് തുക കൈമാറിയത്.
ആറായിരം കോടി രൂപ വീതം ആഴ്ചതോറും സംസ്ഥാനങ്ങളിലേക്ക് കൈമാറാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. മൂന്ന് മുതൽ അഞ്ച് വർഷ കാലാവധിയിലേക്കാണ് വായ്പ. 2020 – 2021 കാലയളവിലെ ജിഎസ്ടി നഷ്ടപരിഹാര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായാണ് സർക്കാർ പ്രത്യേക വായ്പയെടുക്കൽ പ്രത്യേക വിൻഡോ പദ്ധതി ആവിഷ്കരിച്ചത്.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് കരിമ്പട്ടികയിൽ പാകിസ്ഥാൻ തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക