നയന്‍താരയുടെ പുതിയ ചിത്രം ‘മൂക്കുത്തി അമ്മന്‍’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്. ഇക്കാര്യം അറിയിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന് ആര്.ജെ ബാലാജിയാണ്. ചിത്രത്തില്‍ നയന്‍താരയെത്തുന്നത് മൂക്കുത്തി അമ്മനായാണ്. ചിത്രം സംവിധാനം ചെയ്യുന്ന ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ചിത്രത്തിലെ നായകനായെത്തുന്നത് ബാലാജി തന്നെയാണ്. മറ്റു താരങ്ങള്‍ സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക