നീണ്ട കാലയളവിന് ശേഷം നവംബര്‍ 3ന് ഇന്ത്യന്‍ സ്മാർട്ട് ഫോൺ വിപണിയിലേക്ക് കൂടുതൽ കരുത്തോടെ തിരിച്ചു വരാൻ ഒരുങ്ങി മൈക്രോമാക്സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ സംരംഭത്തെത്തുടർന്ന് മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ അടുത്തിടെ ‘ഇൻ’ സീരീസ് പുറത്തിറക്കിയിരുന്നു. ഈ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്നാണ് സൂചന.
കോറോണയെ കൊല്ലുന്ന ഹൈടെക് വൈദ്യുത ഫേസ് മാസ്ക് വരുന്നു
സബ് ബ്രാന്‍ഡിന് കീഴില്‍ 7,000 മുതല്‍ 25,000 രൂപ വരെ സ്മാര്‍ട്ട്ഫോണുകള്‍ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. മൈക്രോമാക്സ് ഇൻ സീരീസിൽ മൈക്രോമാക്സ് ഇൻ 1 എ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മീഡിയടെക് ഹീലിയോ ജി 35 പ്രോസസര്‍, 6.5 ഇഞ്ച് 720പി ഡിസ്പ്ലേ, 3 ജിബി റാം, 32 ജിബി മെമ്മറി, 5000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 10 എന്നിവയുമായാണ് ഇത് വരുന്നത്.
48 മണിക്കൂര്‍ സൗജന്യമായി ഉപയോഗിക്കാവുന്ന പുതിയ ഓഫറുമായി നെറ്റ്ഫ്ളിക്സ്
ഹീലിയോ ജി 35 പ്രോസസറുള്ള മോഡലിന് വ്യത്യസ്ത മെമ്മറി വേരിയന്റുകളില്‍ വ്യത്യസ്ത കോണ്‍ഫിഗറേഷനുകള്‍ ഉണ്ടാകും. 2 ജിബി റാം പതിപ്പിന് പിന്നില്‍ 13 എംപി, 2 എംപി ഡ്യുവല്‍ ക്യാമറകളും മുന്‍വശത്ത് 8 എംപി ക്യാമറയും ഉണ്ടായിരിക്കാം. അതേസമയം, 3 ജിബി റാം മോഡലില്‍ 13 എംപി ്രൈപമറി ഒന്ന്, 5 എംപി സെക്കന്‍ഡറി സെന്‍സര്‍, 2 എംപി ക്യാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറകളാണുള്ളത്. മുന്‍വശത്ത് 13 എംപി ക്യാമറയിലേക്ക് അപ്ഗ്രേഡ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക