ജമ്മു കശ്മീരിലെ സംസ്ഥാന പതാക തിരിച്ചു കൊണ്ടുവന്നാലേ ദേശീയ പതാക ഉയര്‍ത്തൂ എന്ന പരാമർശത്തിൽ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയ്ക്കെതിരെ ബിജെപി. മെഹബൂബ മുഫ്തിയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 14 മാസത്തെ കരുതല്‍ തടങ്കില്‍ നിന്ന് പുറത്തെത്തിയ മെഹബൂബ വാർത്താ സമ്മേളനത്തിലാണ് പരാമർശം നടത്തിയത്.
ഇത്തരം പരാമർശം നടത്തിയതിന് മെഹബൂബയെ തുറുങ്കിലടക്കണമെന്ന് ജമ്മു കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദ്ര റെയ്ന പറഞ്ഞു. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് ജമ്മു കശ്മീര്‍. അതിനാല്‍ ഒരേ ഒരു പതാക മാത്രമേ ഉയര്‍ത്താന്‍ ആകുവെന്നും റെയ്ന കൂട്ടിച്ചേർത്തു. മാത്രമല്ല, ഇന്ത്യന്‍ പതാകയെ മെഹ്ബൂബ അപമാനിച്ചെന്നും ആര്‍ട്ടിക്കിള്‍ 370 തിരിച്ചു കൊണ്ടുവരാന്‍ സാധിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക