ലഖ്നൗ: വേർപിരിഞ്ഞ് താമസിക്കുന്ന ഭർത്താവിന് ഭാര്യ എല്ലാ മാസവും പണം നൽകണമെന്ന് കോടതി വിധി. ഉത്തർപ്രദേശിലെ മുസാഫർപുർ നഗറിലെ കുടുംബ കോടതിയുടേതാണ് വിധി.
വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ് ഇരുവരും. സർക്കാരിൽ നിന്നും പെൻഷൻ ലഭിക്കുന്ന ഭാര്യയിൽ നിന്നും തനിക്ക് ജീവിത ചെലവിനുള്ള പണം ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചു. ഈ ഹർജി അംഗീകരിച്ചാണ് കോടതി വിധി.
1955ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2013ൽ ഫയൽ ചെയ്ത ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. മാസം 12,000 രൂപ പെൻഷൻ ലഭിക്കുന്ന ഭാര്യയോട് എല്ലാ മാസവും 1,000 രൂപ വീതം ഭർത്താവിന് നൽകാനാണ് കോടതി നിർദേശിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക