കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കം. വിവിധയിടങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
#Karnataka | On camera, men save babies as heavy rain floods streets
@CMofKarnataka @NizzamSarkar@rubusmubu pic.twitter.com/ES0hCZ585K— Maheboob Bagwan (@BagwanMaheboob1) October 24, 2020
15 ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ യുവാവ് രക്ഷിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. വെള്ളം കയറിയ ഒരു വീട്ടില്‍നിന്നും കുഞ്ഞിനെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് എതിര്‍വശത്തുള്ള വീടിന്റെ രണ്ടാംനിലയിലുള്ളവരുടെ കയ്യിലേക്ക് കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ബെംഗളൂരുവില്‍ മഴ ശനിയാഴ്ചയും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.