കണ്ണൂർ : അഞ്ചരക്കണ്ടി 10, ആന്തൂര്‍ നഗരസഭ 13, ആറളം 2,7,11, അയ്യന്‍കുന്ന് 15, ചെമ്പിലോട് 7, ചെറുതാഴം 7,8, ചിറക്കല്‍ 16,23, എരഞ്ഞോളി 5, ഇരിക്കൂര്‍ 1, ഇരിട്ടി നഗരസഭ 7,32, കടന്നപ്പള്ളി പാണപ്പുഴ 12,15, കല്ല്യാശ്ശേരി 9, കേളകം 1, കൊട്ടിയൂര്‍ 1, കുന്നോത്തുപറമ്പ് 5, കൂത്തുപറമ്പ് നഗരസഭ 10, കുറ്റിയാട്ടൂര്‍ 10, മാടായി 2,17, മാങ്ങാട്ടിടം 5,7,13,15, മയ്യില്‍ 16, മുണ്ടേരി 20, ന്യൂമാഹി 13, പാനൂര്‍ നഗരസഭ 37,39, പയ്യന്നൂര്‍ നഗരസഭ 4,21,23, പയ്യാവൂര്‍ 2, തളിപ്പറമ്പ് നഗരസഭ 21, തലശ്ശേരി നഗരസഭ 8,30,32,41, തൃപ്പങ്ങോട്ടൂര്‍ 5, ഉളിക്കല്‍ 11, വളപട്ടണം 2 തുടങ്ങിയവയാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍.
ജില്ലയില്‍ 537പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 537 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ കണ്ണൂർ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 16891 ആയി.
ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിന് 2021 ജൂണോടെ
ഹോം ഐസോലേഷനില്‍ നിന്ന് 469 പേരും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 12 പേരും സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നും ഏഴ് പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ആറ് പേര് വീതവുമാണ് രോഗമുക്തരായത്. തലശേരി ജനറല്‍ ആശുപത്രി, മുണ്ടയാട് സിഎഫ്എല്‍ടിസി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര് വീതവും എകെജി ഹോസ്പിറ്റല്‍, മിംസ് കണ്ണൂര്‍, മിംസ് കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് നാല് പേര് വീതവും പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്ന് പേരും, റഷീദ നഴ്സിംഗ് ഹോമില്‍ നിന്ന് രണ്ട് പേരും എംഇഎസ് കൊവിഡ് ഹോസ്പിറ്റല്‍, മൈത്ര ഹോസ്പിറ്റല്‍, പ്രത്യാശ പ്രകൃതിചികിത്സാ കേന്ദ്രം, സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, വാലിവ്യൂ അപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
ബാക്കി 5364 പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 94 പേര് കൊവിഡ് മൂലം മരണപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക