കണ്ണൂർ: കലാസാംസ്കാരിക പ്രവർത്തക സംഘവും എപിജെ അബ്ദുൾ കലാം ലൈബ്രറി ആന്റ് റിസർച്ച് സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന വയലാർ, അക്കിത്തം, ഐവി ദാസ് സ്മൃതിയും കേരള പിറവി ദിനാചരണവും നാളെ തുടങ്ങും. നിരോധനാജ്ഞ മറികടന്ന് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് മന്ത്രി ശൈലജ തിങ്കളാഴ്ച 12ന് പരിപാടികളുടെ ഉദ്ഘാടനം തെക്കീ ബസാർ എപിജെ ലൈബ്രറി അങ്കണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. ലൈബ്രറി തുടങ്ങുന്ന പുസ്തക സ്റ്റാളിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈനായി പരിപാടികൾ നടക്കും. 28ന് വയലാർ അനുസ്മരണവും 29ന് അക്കിത്തം അനുസ്മരണവും 30ന് ഐവി ദാസ് അനുസ്മരണവും നടക്കും. നവംബർ 1ന് കേരള പിറവി ദിനാചരണം നടക്കും. വൈകീട്ട് 7 മണിക്കാണ് ഓൺലൈൻ ഗ്രൂപ്പുകളിൽ പരിപാടികൾ നടക്കുക. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താൻ വിദഗ്ദ്ധസമിതിയിൽ ധാരണ, അന്തിമ തീരുമാനം കേന്ദ്രമന്ത്രിസഭയുടേത് വയലാർ ഗാനാലാപന മൽസരം 28 മുതൽ നടക്കും. ഓൺലൈനായി നടക്കുന്ന മൽസരത്തിൽ താലുക്ക് അടിസ്ഥാനത്തിലാണ് പ്രാഥമിക മൽസരം. താലുക്ക് തലത്തിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിച്ച് ജില്ലാതല മൽസരവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക