ആശങ്കപ്പെടുത്തി സമ്പർക്ക വ്യാപനം; സംസ്ഥാനത്ത് ഇന്ന് 5694 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 5694 പേര്‍ക്കും രോഗ ബാധ സമ്പര്‍ക്കത്തിലൂടെയാണ്. 159 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
908 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 994, കോഴിക്കോട് 834, എറണാകുളം 416, തിരുവനന്തപുരം 559, മലപ്പുറം 612, ആലപ്പുഴ 514, കൊല്ലം 522, കോട്ടയം 320, പാലക്കാട് 195, പത്തനംതിട്ട 231, കണ്ണൂര്‍ 202, ഇടുക്കി 87, കാസര്‍ഗോഡ് 126, വയനാട് 82 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെയെണ്ണം.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താൻ വിദഗ്ദ്ധസമിതിയിൽ ധാരണ, അന്തിമ തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്
82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതം കോഴിക്കോട് 11, എറണാകുളം 9, മലപ്പുറം 8, തൃശൂര്‍ 5, പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പർക്കരോഗബാധിതരായി ആരോഗ്യ പ്രവര്‍ത്തകർ.
രോഗം സ്ഥിരീകരിച്ച് 7649 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 941, കൊല്ലം 529, പത്തനംതിട്ട 106, ആലപ്പുഴ 869, കോട്ടയം 299, ഇടുക്കി 91, എറണാകുളം 1116, തൃശൂര്‍ 483, പാലക്കാട് 419, മലപ്പുറം 1052, കോഴിക്കോട് 733, വയനാട് 133, കണ്ണൂര്‍ 537, കാസര്‍ഗോഡ് 341 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,585 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,94,910 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക