Home AUTOMOBILE അന്തർസംസ്ഥാന എസി ബസ് സർവീസുകൾക്ക് ഇളവുമായി കെഎസ്ആർടിസി

അന്തർസംസ്ഥാന എസി ബസ് സർവീസുകൾക്ക് ഇളവുമായി കെഎസ്ആർടിസി

അന്തർസംസ്ഥാനങ്ങളിലേക്കുള്ള യാത്രാ നിരക്കിൽ ഇളവുമായി കെഎസ്ആർടിസി. യാത്രാ നിരക്കിൽ 30 ശതമാനം ഇളവാണ്‌ നൽകുക. അന്തർസംസ്ഥാന എസി ബസ് സർവീസുകൾക്കാണ് നിരക്കിലെ ഇളവ് ലഭിക്കുക. പുതിയ ഇളവ് പ്രകാരം തിരുവനന്തപുരം- സേലം – ബംഗളൂരു റൂട്ടിലെ സർവീസിൽ 1922 രൂപ ഈടാക്കിയിരുന്നിടത്ത് 1349 രൂപയും തിരുവനന്തപുരം – ബത്തേരി – ബംഗളൂരു റൂട്ടിലെ യാത്രയ്ക്ക് 2019 രൂപയുടെ സ്ഥാനത്ത് 1417 രൂപയുമാണ് ഈടാക്കുക.

ഏറ്റുമാനൂരില്‍ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കിൽ പുതിയ ഇളവ് അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതലാണ് ഇളവ് പ്രാബല്യത്തിൽ വരിക.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

Also Read :  രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ല: കേന്ദ്ര ആരോഗ്യ സെക്രട്ടറി