1.3 ഇഞ്ച് ഓട്ടോ ബ്രൈറ്റ്നെസ് ടച്ച്സ്ക്രീന്‍, ഹാര്‍ട്ട്റേറ്റ്, സ്പോ 2 മോണിറ്റര്‍ സിസ്റ്റം എന്നിവയുമായി റിയല്‍മി സ്മാര്‍ട്ട് വാച്ചിന്റെ പുതിയ വേരിയന്റായ സ്മാര്‍ട്ട് വാച്ച് എസ് എത്തുന്നു. നവംബര്‍ 2ന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 15 ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ട് ഈ സ്മാർട്ട് വാച്ച്.
5,000 രൂപ വില വിഭാഗത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് വാച്ചുകളിലൊന്നാണ് റിയല്‍മി സ്മാര്‍ട്ട് വാച്ച്. വാച്ച് എസ് പ്രോയുടെ സവിശേഷതകളില്‍ ‘ഡൈനാമിക്’ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ലീപ്പ് ട്രാക്കിംഗ്, കലോറി ഇന്‍ടേക്ക് ട്രാക്കിംഗ്, മരുന്ന് ട്രാക്കിംഗ് എന്നിവയും ഉൾപ്പെടുന്നു. സ്മാര്‍ട്ട്ഫോണ്‍ വഴി മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനും ഈ സ്മാര്‍ട്ട് വാച്ചിന് സാധിക്കും. എന്നാൽ, ഗൂഗിളിന്റെ WearOS പ്രവര്‍ത്തിപ്പിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക