റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റർ പേജിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ചെയ്യാനുള്ള ജോലികളെല്ലാം നിരീക്ഷണത്തിലിരുന്നുകൊണ്ട് തന്നെ ചെയ്തു തീർക്കും. തനിക്ക് കൊവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വയലാർ, അക്കിത്തം, ഐവി ദാസ് അനുസ്മരണവും കേരള പിറവി ദിനാചരണവും നാളെ തുടങ്ങും.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത് ഇടപഴകിയവരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി ഗവർണർമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിപിഇ കിറ്റ് ധരിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ശരീരഭാരം കുറയുന്നുവെന്ന് പഠനം
പ്രതികരിക്കാൻ ഇവിടെ എഴുതുക